ആന്റണി രാജു, കെഎസ്ആർടിസി ഇലക്ട്രിക് ബസ് | photo: mathrubhumi
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വന്തം നിലയില്‍ കെ.എസ്.ആര്‍.ടി.സി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന സാമ്പത്തിക നിലയല്ല ഇപ്പോഴുള്ളത്. വാടകയ്ക്ക് എടുത്ത് ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത് നഷ്ടം വരുത്തുന്നുണ്ടെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
നിലവില്‍ ഇലക്ട്രിക് ബസ് ഓടിക്കാന്‍ ഒരുകിലോമീറ്ററിന് 49 രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ ഇതിലൂടെയുള്ള വരുമാനം കിലോമീറ്ററിന് 38 രൂപ മാത്രമാണ്. അതുകൊണ്ടാണ് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
കെഎംആര്‍എല്ലിന് രണ്ട് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള എട്ട് ബസുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇ-ബസ് നിരത്തിലിറക്കാന്‍ 2018ല്‍ സ്വകാര്യ കമ്പനിയുമായി 10 വര്‍ഷത്തേക്കാണ് കരാറിലെത്തിയത്. നഷ്ടത്തിലായതിനാല്‍ ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നത് ഇനി പ്രയോജനം ചെയ്യില്ല. അതിനാല്‍ കരാര്‍ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
content highlights: modernization in KSRTC will implement with the help of private partnerships
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..