അനുമതി ഇല്ലാതെ ഫോട്ടോ ഉപയോഗിക്കാൻ പാടില്ല; സി.പി.ഐക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോഡൽ


സ്വന്തം ലേഖിക

അശ്വതി വിപുൽ(ഇടത്ത്) | Photo : Instagram, അനുമതിയില്ലാതെ ഉപയോഗിച്ച അശ്വതിയുടെ ചിത്രം

തൃശ്ശൂർ: സി.പി.ഐയുടെ ഫ്ലെക്സ് ബോർഡിൽ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചതിൽ പാർട്ടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ അശ്വതി വിപുൽ. സി.പി.ഐ. കുന്നംകുളം മണ്ഡലം സമ്മേളനത്തിന്റെ ഫ്ലെക്സ് ബോർഡിലാണ് അശ്വതി കറ്റയേന്തി നിൽക്കുന്ന ചിത്രം അനുമതി ഇല്ലാതെ ഉപയോഗിച്ചത്. സംഭവത്തിൽ വക്കീൽ നോട്ടീസ് അയക്കാനാണ് അശ്വതിയുടെ തീരുമാനം. ചിത്രം ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി വാങ്ങിയിട്ടില്ലെന്നും ഒരു സുഹൃത്ത് വിളിച്ചപ്പോഴാണ് ഈ ഫ്ലെക്സിനെ കുറിച്ച് താൻ അറിഞ്ഞതെന്നും അശ്വതി പറഞ്ഞു.

ഒരാളുടേയും അനുമതി ഇല്ലാതെ അവരുടെ ഫോട്ടോ ഉപയോഗിക്കാൻ പാടില്ല. ഈ രീതി തെറ്റാണ്. ഇനി ഒരു സ്ത്രീക്കും ഈ അനുഭവം വരാൻ പാടില്ല എന്നത് കൊണ്ടാണ് നിയമപരമായി നേരിടുന്നതെന്നും അശ്വതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തൃക്കാക്കര പോലീസിനെ ബന്ധപ്പെട്ടിരുന്നു. സെക്ഷ്വൽ അബ്യൂസ് ആണെങ്കിലേ കേസ് എടുക്കാൻ കഴിയൂ എന്നാണ് പോലീസിൽ നിന്നും കിട്ടിയ മറുപടി പോലീസിന്റെ ഈ സമീപനത്തിന് പിന്നിൽ എന്താണെന്ന് മനസ്സിലാകുന്നില്ല. അഭിഭാഷകനെ കണ്ട ശേഷം പാർട്ടിക്ക് നോട്ടീസ് അയക്കും. ഞാൻ ഒരു പാർട്ടിയുടേയും അനുഭാവി അല്ല. മാനനഷ്ടമല്ല ഈ കേസിൽ വേണ്ടത്. അനുമതി ഇല്ലാതെ ഫോട്ടോകൾ ഉപയോഗിക്കുന്ന രീതി മാറണം എന്ന ഉദ്ദേശമേ തനിക്കുള്ളൂ. പ്രതിഷേധമറിയിച്ചിട്ടും പാർട്ടിയിൽനിന്ന് ആരും തന്നെ വിളിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അശ്വതി വിപുൽ പറയുന്നു. പെൺകുട്ടികൾ മേക്കപ്പ് ആർട്ടിസ്റ്റുകളാണ് അല്ലെങ്കിൽ മോഡലാണ് എന്നൊക്കെ കേൾക്കുമ്പോൾ മറ്റെന്തോ ആണെന്നും മോശക്കാരാണെന്നുമുള്ള രീതിയിലാണ് പലരും കാണുന്നത്. സമൂഹത്തിന്റെ ഈ സമീപനം തന്നെ മാറണം എന്നും അശ്വതി വിപുൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സംഭവത്തിൽ സി.പി.ഐ. വേലൂർ ലോക്കൽ കമ്മറ്റിയുടെ വിശദീകരണം ഇങ്ങനെ: വാട്സ്ആപ്പിൽ ഗുഡ്മോണിങ് മെസേജ് ആയി വന്ന ചിത്രമായിരുന്നു. കറ്റയേന്തിയ കർഷകസ്ത്രീയുടെ ഫോട്ടോ ആയതുകൊണ്ടാണ് ഫ്ലെക്സ് ബോർഡിൽ ഉപയോഗിച്ചിട്ടുള്ളത്. അവർ മോഡലാണെന്ന് അറിയില്ലായിരുന്നു. അശ്വതി എതിർപ്പുമായി രംഗത്ത് എത്തിയതോടെ ഫ്ലെക്സുകൾ പിൻലിച്ചിട്ടുണ്ടെന്നും ചിത്രം ഉപയോഗിക്കും മുമ്പ് അനുമതി വാങ്ങണമെന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നും സി.പി.ഐ. വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീശൻ പറഞ്ഞു.

Content Highlights: Model and make-up artist Aswathi Vipul, CPI, using photo without consent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented