പ്രതീകാത്മക ചിത്രം | Getty Images
ബെംഗളൂരു: ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാ ലംഘനമാണെന്നും അനുവദിക്കാനാകില്ലെന്നും കര്‍ണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോണ്‍വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി വിധി.
ഭാര്യയുടെ കാമുകന്‍ എന്ന് ആരോപിക്കപ്പെടുന്ന ആളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്. കേസില്‍ നേരിട്ട് ബന്ധമില്ലാത്ത ആളാണ് ഇദ്ദേഹമെന്നും വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതുകൊണ്ടു മാത്രം ഇദ്ദേഹത്തെ കേസിന്റെ ഭാഗമാക്കാനാകില്ലെന്നും കോടതി പറഞ്ഞു. സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും മറ്റു ബന്ധങ്ങളുടെയും സ്വകാര്യതയും സംരക്ഷിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് ഒരാളെ സംബന്ധിച്ച വിവരങ്ങളുടെ സ്വകാര്യതയുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് കേസില്‍ കക്ഷിയല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറണമെന്ന കുടുംബ കോടതി ഉത്തരവ് നടപ്പാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു.
ഭര്‍ത്താവിന്റെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ട് 2018-ല്‍ ആണ് 37 കാരിയായ സ്ത്രീ ബെംഗളൂരുവിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് തെളിയിക്കുന്നതിന് ഭാര്യാകാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ വേണമെന്നുമുള്ള ഭര്‍ത്താവിന്റെ ആവശ്യം പരിഗണിച്ച കോടതി, വിവരങ്ങള്‍ നല്‍കാന്‍ മൊബൈല്‍ കമ്പനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Content Highlights: Mobile location details of alleged lover in court breach privacy right
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..