Mobile Journalismകൊച്ചി: മാതൃഭൂമി മീഡിയാ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൊബൈല്‍ ജേണലിസം ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനം തുടരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വീഡിയോ നിര്‍മിക്കുന്നതിനായുള്ള ഏറ്റവും പുതിയ ടെക്നിക്കുകള്‍ പഠിപ്പിക്കുന്നതാണ് കോഴ്സ്.

ആറ് ദിവസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. മൊബൈല്‍ മീഡിയാ കണ്ടന്റ് പ്ളാനിങ്ങ്, ന്യൂസ് സ്റ്റോറി നിര്‍മാണം, ഐഫോണ്‍ ആന്റ് ആന്‍ഡ്രോയിഡ് ക്യാമറാ സെറ്റിങ്ങ്സ്, വൈറല്‍ വീഡിയോ മേക്കിങ്ങ് എന്നിവ ആറ് ദിവസം കൊണ്ട്്് പഠിക്കാമെന്നതാണ് കോഴ്സിന്റെ പ്രത്യേകത. ജനുവരി നാലാം തിയ്യതി മുതല്‍ ഒമ്പതാം തിയ്യതി വരെയാണ് കോഴ്സ്. മൂവായിരം രൂപയാണ് കോഴ്സ് ഫീ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കൂ. http://www.mathrubhumimediaschool.com ഫോണ്‍-9544038000