പിടി തോമസ്, എംഎം മണി | photo: mathrubhumi
ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും മണി പ്രതികരിച്ചു. ഇടുക്കിയില്‍ നടന്ന സിപിഎം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് എംഎം മണിയുടെ വിമര്‍ശനം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പിടി തോമസ്. അതൊന്നും മറക്കാന്‍ പറ്റില്ല. മരിച്ചുകഴിയുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദയുടെ കാര്യമാണെന്നും എംഎം മണി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും എം.എം. മണി തുറന്നടിച്ചു.
content highlights: MM Mani statement against PT Thomas
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..