മന്ത്രി എം എം മണി
കണ്ണൂര്‍: സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെ മന്ത്രി എംഎം മണി. സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട, രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും എംഎം മണി പറഞ്ഞു.
സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല. കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം.
പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ്- മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..