കെ. സുധാകരൻ, എം.എം. മണി| Photo: Mathrubhumi
തൊടുപുഴ: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ എം.എം. മണി. മരിച്ചുകിടക്കുന്ന കോണ്‍ഗ്രസിനെ ഒന്ന് ജീവിപ്പിക്കാന്‍ പറ്റുമോ എന്നാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സുധാകരന്റെ ശ്രമം എന്ന് മണി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള കുത്തേല്‍ക്കാതെ സുധാകരന്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധാകരന്‍ സുധാകരന്റെ പാര്‍ട്ടിയെയാണ് നോക്കേണ്ടത്. സി.പി.എമ്മുകാര്‍ എതായാലും ഇപ്പോള്‍ സുധാകരന് എതിരെ ആയുധപ്രയോഗവുമായി, കത്തിയുമായിട്ട് പോകുന്നില്ല. അങ്ങനെ വിഷയമില്ല. കത്തിയൊക്കെയായി ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് അകത്തുതന്നെയാണ്. അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്- മണി പറഞ്ഞു.
ഇവിടൊരു വിവാദമുണ്ടാക്കി മരിച്ചുകിടക്കുന്ന കോണ്‍ഗ്രസിനെ ഒന്ന് ജീവിപ്പിക്കാന്‍ പറ്റുമോ എന്ന് സുധാകരന്‍ ശ്രമിക്കുന്നു എന്നതില്‍ അപ്പുറം, സുധാകരന്‍ ഉണ്ടാക്കുന്ന വിവാദത്തിലൊന്നും ഒരു കാര്യവുമില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.
content highlights: mm mani on k sudhakaran- pinarayi vijayan controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..