ദേവികുളം: ജാതി നോക്കി കളിച്ചത് സിപിഐഎം ആണെന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി എംഎം മണി. ബ്രാഹ്‌മണന്‍ ആയതുകൊണ്ടല്ല, എസ്.സി. വിഭാഗക്കാരന്‍ ആയതു കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയത്. പത്രസമ്മേളനം നടത്തിയാല്‍ പാര്‍ട്ടിക്കും കൂടുതല്‍ പറയേണ്ടിവരുമെന്ന് എംഎം മണി പ്രതികരിച്ചു.
ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് സിപിഎം ആണെന്നായിരുന്നു മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ആരോപണം. ജാതി വിഷയം ചര്‍ച്ചയാക്കിയത് പാര്‍ട്ടിയാണ്, തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നതായും രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.
പാര്‍ട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖര്‍ക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചു. നൂറ് ശതമാനം ശരിയാകാന്‍ ആര്‍ക്കുമാകില്ല. ജില്ല നേതാക്കള്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കരുതുന്നില്ല. പാര്‍ട്ടി നടപടിക്ക് പിന്നില്‍ എം.എം മണി ആണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. കാലം അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്റെ സസ്പെന്‍ഷന്‍ കഴിഞ്ഞദിവസം സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്നാണ് സസ്പെന്‍ഷനെന്നു സി.പി.എം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ടായിട്ടുണ്ട്.
Content Highlights : MM Mani response to S Rajendran's allegations about CPIM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..