തിരുവനന്തപുരം: തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ലെന്നും സാധാരണക്കാരന്റെ ഭാഷയെ അറിയുകയുള്ളുവെന്നും മന്ത്രി എംഎം മണി. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ വിശദീകരണം.
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. കൈയേറ്റക്കാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും ഈ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതിനെയാണ് താന്‍ വിമര്‍ശിച്ചത്.
തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. താനും സ്ത്രീകള്‍ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നത്. ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്. തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി പറഞ്ഞു.
തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 17 മിനിറ്റുള്ള പ്രസംഗം മുഴുവന്‍ കേള്‍പ്പിച്ചാല്‍ എല്ലാ ആക്ഷേപവും തീരും. മനസിന്റെ ഭാഷയിലാണ് താന്‍ സംസാരിച്ചത്. പെമ്പിളൈ ഒരുമ മുമ്പ് നടത്തിയ സമരത്തിലും ഇപ്പോള്‍ നടത്തുന്ന സമരത്തിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരും ബിജെപിക്കാരും എത്ര ശ്രമിച്ചിട്ടും സമരത്തിന് ആളെ കിട്ടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മണിയുടെ വിശദീകരണത്തിനിടെ പ്രതിപക്ഷം രണ്ടു തവണ പ്രസംഗം തടസപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..