പി.സി. വിഷ്ണുനാഥ്, എം.എം. മണി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ച് എം.എം. മണി. നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കര്‍ണാടകയിലേക്ക് പോയ ആളാണെന്ന് എം.എം. മണി പരിഹസിച്ചു. നോട്ടീസിനെ പിന്താങ്ങിയ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും കേമന്മാരാണെന്നും എന്ത് സുരക്ഷയാണ് ഇവര്‍ പറയുന്നതെന്നും എം.എം.മണി ചോദിച്ചു.
എ.കെ.ശശീന്ദ്രന് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് അവതരിപ്പിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫുമായിരുന്നു നോട്ടീസിനെ പിന്താങ്ങിയത്. ഈ മൂന്ന് എംഎല്‍എമാരേയും പരിഹസിച്ചുകൊണ്ടാണ് ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ എം.എം. മണി പ്രസംഗിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കാലത്ത് ചില ആരോപണങ്ങള്‍ വന്നപ്പോള്‍ കര്‍ണാടകയിലേക്ക് ഒളിച്ചോടിയ ആളാണ് പി.സി. വിഷ്ണുനാഥ് എന്നാണ് എം.എം. മണിയുടെ പരിഹാസം. അങ്ങനെ ഒരാളാണ് സ്ത്രീ സുരക്ഷയ്ക്കായി നോട്ടീസ് അവതരിപ്പിച്ചത്. നോട്ടീസിനെ പിന്താങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും വലിയ കേമന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് നേതാക്കള്‍ക്കെതിരേയും നേരത്തെയുണ്ടായ ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.ഈ മൂന്ന് പേരും എന്ത് സ്ത്രീ സുരക്ഷയാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: MM Mani mocking opposition MLAs over Kundara sexual assault issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..