എം.എം. മണി| File Photo: Mathrubhumi
ഇടുക്കി: മുന്നാറില്‍ നടന്ന വന സൗഹൃദ സദസ്സ് പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ വിമര്‍ശനം. ഇതേ വേദിയില്‍ പ്രസംഗിക്കവെയാണ് മണിയുടെ വിമര്‍ശനം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം നോട്ടീസില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതാണെന്നും മണി ആരോപിച്ചു. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
'എന്റെ പേര് ഈ നോട്ടീസില്‍ ഇല്ല. അത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം മാറ്റിയതാണ്. മന്ത്രി വിളിച്ചതുകൊണ്ട് മാത്രമാണ് വന്നത്. എന്നെ ഈ ഫോറസ്റ്റുകാര്‍ക്ക് ഇഷ്ടമല്ല. ഇവിടുത്തെ മുഴുവന്‍ കുഴപ്പങ്ങളും ഉണ്ടാക്കുന്നത് ഇവരാണെന്നാണ് എന്റെ അഭിപ്രായം. ബഹുമാനപ്പെട്ട മന്ത്രി ആത്മവിശ്വാസമുണ്ടാക്കുന്ന നിലയില്‍ കാര്യങ്ങള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. അതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു', മണി പറഞ്ഞു.
താന്‍ സ്ഥിരമായി വനം വകുപ്പിനെ വിമര്‍ശിക്കുന്ന ആളായതുകൊണ്ട് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും മണി ആരോപിച്ചു. അതേസമയം, മണിയുടെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്താത്ത കാര്യം പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
Content Highlights: mm mani criticize forest officers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..