പൈനാവ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണി. പാതിരാത്രിയില്‍ ഡാം തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു. 

മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എം.എം. മണി പറഞ്ഞു. ഇത് പറയാന്‍ ആര്‍ജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളില്‍ നില്‍ക്കുകയാണെന്ന് എം.എം മണി പറഞ്ഞിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയായി. വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞിരുന്നു. 

content highlights: mm mani criticises tamilnadu over opening of mullaperiyar dam shutter at night