ആക്ഷേപിക്കാനാണെങ്കിൽ പണ്ടേ ആക്ഷേപിക്കേണ്ടതാണ്; നിയമപരമായി മാത്രമേ പ്രവർത്തിക്കാറുള്ളൂ- മണി


1 min read
Read later
Print
Share

നേരത്തെത്തന്നെ കരുതിക്കൂട്ടി ഇത്തരത്തിൽ അവർക്കെതിരെ സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാൽ പറഞ്ഞ് പൂർത്തീകരിക്കാനുള്ള സമയം കിട്ടിയില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു.

എം.എം. മണി| File Photo: Mathrubhumi

ഇടുക്കി: കെ.കെ. രമ എം.എൽ.എ.യ്ക്കെതിരായ പരാമർശത്തിൽ നിലപാട് ആവർത്തിച്ച് എം.എം. മണി. നിയമസഭയിൽ നിയമപരമായി മാത്രമേ പ്രവർത്തിക്കാറുള്ളൂ എന്നും കാര്യങ്ങൾ പറയുക എന്നത് തന്റെ ചുമതലയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി കെ.കെ. രമ മുഖ്യമന്ത്രിയേയും എൽ.ഡി.എഫ്. സർക്കാരിനേയും ആക്ഷേപിക്കുകയാണ്. നേരത്തെത്തന്നെ കരുതിക്കൂട്ടി ഇത്തരത്തിൽ അവർക്കെതിരെ സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാൽ പറഞ്ഞ് പൂർത്തീകരിക്കാനുള്ള സമയം കിട്ടിയില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി, മന്ത്രി ആണേലും എം.എൽ.എ. ആണേലും വിമർശനം ഉണ്ടാകും. അതിലൊന്നും തർക്കമില്ല. പക്ഷെ സാമാന്യ മര്യാദ വേണ്ടേ. അവർക്ക് മറുപടിയായി ചില വർത്തമാനം പറയാൻ തന്നെ ഉദ്ദേശിച്ചതാണ്. അതിന് അവർ അവസരം തന്നില്ല. എനിക്ക് മുമ്പ് പ്രസംഗിച്ച മഹതി എന്ന് പറഞ്ഞപ്പോൾ തന്നെ കോൺഗ്രസിന്റെ എം.എൽ.എ.മാരിൽ നിന്ന് അവർ ഒരു വിധവയാണ് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അത് അവരുടെ ഒരു വിധിയാണ്, ഞങ്ങൾ അതിന് ഉത്തരവാദികളല്ല എന്ന്. ഇതിൽ എന്താണ് തെറ്റ്? അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു. അവരെ ആക്ഷേപിക്കാനാണെങ്കിൽ പണ്ടേ ആക്ഷേപിക്കേണ്ടതാണ്. അതിന് മാത്രം പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒന്നും ചെയ്തില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: mm mani controversial statement - press meet

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


M.K Kannan

1 min

കരുവന്നൂരിൽ പിടിമുറുക്കി ഇ.ഡി.; സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ എം.കെ. കണ്ണൻ

Oct 2, 2023


kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023

Most Commented