'ചിക്ലി വാങ്ങുന്നു, നാടിനോട് കൂറില്ല, വായ് നോക്കികള്‍'; പോലീസിനും വനംവകുപ്പിനുമെതിരേ എം.എം. മണി


2 min read
Read later
Print
Share

എം.എം. മണി| File Photo: Mathrubhumi

കമ്പംമെട്ട്: വനംവകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടമ്പന്‍ചോല എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.എം. മണി. നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതേ ഇരിക്കുകയാണവര്‍. ജോലി ചെയ്യാത്തവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റണമെന്നും എം.എം. മണി പറഞ്ഞു. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം.

എം.എം. മണി എം.എല്‍.എയുടെ വാക്കുകള്‍:
അതിര്‍ത്തിയില്‍ ഒരു കരിങ്കല്ല് എറിഞ്ഞെന്നറിഞ്ഞാല്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെ വരും. ഇവിടുത്തെ പോലീസുകാരടക്കം ഒരുത്തനും തിരിഞ്ഞുനോക്കില്ല.

അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍, തമിഴ്‌നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ വരും. നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകള്‍.

തമിഴ്‌നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരും പോലീസുകാരും ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ കാക്കിധാരികളും ഒന്ന് കണ്ടുപടിക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

അതിര്‍ത്തിയില്‍ ഒന്നനങ്ങിപ്പോയാല്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഇവിടെ വരും. നമ്മുടെ വായ് നോക്കികള്‍ ഇവിടെയൊന്നുമില്ല. തമാശ പറയുകയല്ല. കുറേ നാളായി തോന്നിയ വികാരമാണ് ഞാനീ പറയുന്നത്.

ശമ്പളമൊക്കെ മേടിക്കുന്നുണ്ട്, കൂടാതെ ചിക്ലിയും മേടിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാര്‍ അവരുടെ സംസ്ഥാനത്തോട് കാണിക്കുന്ന കൂറ് കാണിക്കാത്ത തട്ടിപ്പുകാരാണ് ഇവിടുത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും. നിങ്ങളൊക്കെ അവര്‍ക്ക് ദക്ഷിണ വെക്കണം. എനിക്ക് കുറേ നാളായി തോന്നിയ ചൊറിച്ചിലാണിത്.

പണിചെയ്യാന്‍ പറ്റുന്നവരെ ജോലിക്ക് വെക്കണം. അതിര്‍ത്തിയില്‍ ഉള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി, ഉത്തരവാദിത്തമുള്ളവരെ വെക്കണം എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ വേണമെങ്കില്‍ നില്‍ക്കാം, നിങ്ങളും കൂടെ കൂടാമെങ്കില്‍. വെറുതേ വിടരുത്. അന്നന്ന് ഉണ്ട്, ശയിക്കണം. പണിയും ചെയ്യില്ല. തമിഴ്‌നാട്ടുകാരന്മാര് കാണിക്കുന്ന കൂറ് കാണിക്കാത്തവന്മാര്‍.

വല്ല ചിക്ലിയും കിട്ടാമോയെന്ന് നോക്കും. ഈ നിലപാട് മാറ്റിയില്ലെങ്കില്‍ ഇവിടുന്ന മാറ്റി പ്രതിഷ്ഠിക്കണം. ഇവിടെയൊന്നും വേണ്ട, കാസര്‍കോട്ടോ വേറെ എവിടെയെങ്കിലും വിടണം. എന്നിട്ട് പണി ചെയ്യാന്‍ പറ്റുന്ന വേറെയാരെയെങ്കിലും വെക്കണം. കൂറില്ലാത്തവരെയെന്തിനാണ് നമ്മള്‍ ചുമക്കുന്നത്. ഉദ്യോഗസ്ഥരുടെ കാര്യമാണ് ഞാന്‍ പറയുന്നത്.

Content Highlights: mm mani against revenue police forest officers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസുമായി ഇടിച്ചുതകർന്ന ഓട്ടോ

2 min

ഓട്ടോയിറക്കിയിട്ട് നാല് മാസം;അപകടത്തില്‍ തകരക്കൂട് പോലെയായി,അവസാന തുടിപ്പും റോഡില്‍ നിലച്ചു

Sep 26, 2023


sfi

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Sep 26, 2023


Most Commented