ഇടുക്കി: കെ. സുധാകരനെതിരേ ആരോപണവുമായി സിപിഎം നേതാവ് എം.എം. മണി. ധീരജ് വധക്കേസ് പ്രതികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന സുധാകരന്‍ കൊലപാതകത്തിന് കരുതിക്കൂട്ടി ആളെ വിട്ടതാണെന്ന് സമ്മതിച്ചിരിക്കുകയാണ്. കേസില്‍ പ്രതിയാകാന്‍ സുധാകരനും യോഗ്യനാണെന്നും എംഎം മണി പറഞ്ഞു.
ഗുണ്ടാ നേതാവിനെപ്പോലെയാണ് സുധാകരന്റെ പ്രതികരണമെന്നും രാഷ്ട്രീയ നേതൃത്വത്തിന് യോജിച്ചതല്ല ഇത്തരം പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. നിഖില്‍ പൈലി ക്രിമിനലാണെന്നും രാഷ്ട്രീയമായും നിമപരമായും കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം ചെയ്തവരെ രക്ഷിക്കുമെന്ന് പറയുമ്പോള്‍ സുധാകരനും പ്രതിയാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. പ്രതികളെ സംരക്ഷിക്കുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന് ചേര്‍ന്ന പരിപാടിയല്ല. സുധാകരനും സതീശനുമൊപ്പം പ്രതി നിഖില്‍ ഫോട്ടോ എടുത്തത് ഗൂഡാലോചനയുടെ തെളിവാണ്. ധീരജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെ സുധാകരന്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ കള്ളക്കളി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. അതുകൊണ്ട് സുധാകരനേയും ധീരജ് വധക്കേസില്‍ പ്രതി ചേര്‍ക്കണം. ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന രീതിയിലാണ് സുധാകരന്റെ പ്രതികരണമെന്നും എംഎം മണി കുറ്റപ്പെടുത്തി. കേസില്‍ നിഖില്‍ പൈലിയും ഒപ്പം പിടിയിലായവരും കുറ്റക്കാരാണെന്ന് തെളിയുന്നത് വരെ അവരെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ പറഞ്ഞിരുന്നു.
ഇതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് വന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞതെന്ന് സതീശന്‍ പ്രതികരിച്ചു.
Content Highlights: mm mani against kpcc president k sudhakaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..