തിരുവനന്തപുരം: അധികാരത്തിലേറി ആറാം മാസത്തില്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി.

മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണിയെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.

വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുക. ഉടുമ്പന്‍ചോല എംഎല്‍എയാണ് എംഎം മണി.

ഹൈറേഞ്ചിന്റെ സ്വന്തം മണിയാശാന്‍ Read More

ac moideen
എസി മൊയ്തീന്‍

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇപി ജയരാജന്‍ രാജിവെച്ചപ്പോള്‍ ഒഴിവ് വന്ന വ്യവസായ വകുപ്പ് നിലവിലെ ടൂറിസം,സഹകരണ മന്ത്രിയായ എസി മൊയ്തീന് നല്‍കും.

ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന കായിക വകുപ്പും യുവജനക്ഷേമ വകുപ്പും മൊയ്തീന് തന്നെയാണ്.

നിലവിലെ വൈദ്യുതി,ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് പുതിയ ടൂറിസം,സഹകരണ വകുപ്പ് മന്ത്രി.

kadakampalli surendran
കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം അദ്ദേഹം തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.

എന്നാല്‍ വകുപ്പുകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന താല്‍പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും തീരുമാനം വന്ന ശേഷം എംഎ മണി പ്രതികരിച്ചു.