തിരുവനന്തപുരം: ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. 

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുള്ള പ്രസിദ്ധീകരണങ്ങള്‍ വിലക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് മാധ്യമങ്ങള്‍ വിലക്കിയതോടൊപ്പം ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടിരുന്നു.