കൊച്ചി:കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. എന്‍.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട്  എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു. ഡിഐസി(കെ)യുടെ പ്രതിനിധിയായാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

thomas chandy
തോമസ് ചാണ്ടി എം എല്‍എയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നു. ഫോട്ടോ; ടികെ പ്രദീപ്കുമാര്‍

2006ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ നിന്നും നിയമസഭയിലെത്തുന്നത്.

ഭാര്യ മേഴ്‌സി ചാണ്ടി, മക്കള്‍ ബെറ്റി ലെനി, ഡോ.ടോബി ചാണ്ടി, ടെസി ചാണ്ടി. മരുമക്കള്‍; ലെനി മാത്യൂ, ഡോ.അന്‍സു ടോബി, ജോയല്‍

ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വരനായി, മോഹിച്ചതെല്ലാം പൊരുതി നേടി തോമസ് ചാണ്ടി| Read More...

വിവാദങ്ങളുടെ കളിത്തോഴന്‍, എന്‍സിപിയുടെ നെടുംതൂണ്‍

Content Highlight: MLA Thomas Chandy  Passed away