ഹണിട്രാപ്പില്‍ കുടുക്കുമെന്ന് കുന്നപ്പിള്ളി ഭീഷണിപ്പെടുത്തി, 30 ലക്ഷം വാഗ്ദാനം ചെയ്തു- പരാതിക്കാരി


എൽദോസ് കുന്നപ്പിള്ളി, പരാതിക്കാരി

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരിയായി യുവതി. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേര്‍ ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ദോസ് ഹണിട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു.

സെപ്റ്റംബര്‍ 14-ന് കോവളത്തുവെച്ച് എംഎല്‍എ മര്‍ദ്ദിച്ചപ്പോള്‍ അന്നവിടെ കണ്ടുനിന്ന നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എല്‍ദോസ് പോലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. എംഎല്‍എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.എല്‍ദേസുമായി നേരത്തെ സൗഹൃദമുണ്ട്‌. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെയാണ് അകലാന്‍ ശ്രമിച്ചത്. ഇതില്‍പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി പലപ്പോഴും മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.

വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെത്തിയതെന്നും യുവതി പറഞ്ഞു. എംഎല്‍എക്കെതിരേ ലൈംഗിക ആരോപണ പരാതി ഉന്നയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍കൂടുതലൊന്നും പറയാനില്ലെന്നും പരാതിക്കാരി മറുപടി നല്‍കി.

Content Highlights: MLA Kunnappilly offered 30 lakhs to withdraw complaint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented