തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം എം.എല്‍.എ. ജോബ് മൈക്കിള്‍. യു.ഡി.എഫ്. നേതാക്കള്‍ സഭയില്‍ കെ.എം. മാണിയെ അപമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ മാണിക്ക് ശാന്തി കൊടുത്തില്ല. മരിച്ച ശേഷവും അത് തുടരുന്നെന്നും ജോബ് മൈക്കിള്‍ ആരോപിച്ചു. 

നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസും യു.ഡി.എഫുമാണ്. കറുത്ത വെള്ളിയെ വെളുത്ത വെള്ളിയാക്കാന്‍ എല്‍.ഡി.എഫിലെത്തിയതിനാല്‍ കഴിഞ്ഞെന്നും ജോബ് മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു. 

കെ.എം. മാണിയെ കോണ്‍ഗ്രസ് ചതിച്ചതാണെന്നും ജോബ് മൈക്കിള്‍ പറഞ്ഞു. മാണിയെ ചതിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നണിയിലേക്ക് ക്ഷണിച്ച് മാണിയെ കണ്ടു. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ പാലായിലെത്തി കെ.എം. മാണിയെ കണ്ടെന്നും ജോബ് മെക്കിള്‍ പറഞ്ഞു. 

content highlights: mla job michael criticises udf and congress