കെ. മുരളീധരൻ, എം.കെ. രാഘവൻ | Photo: Mathrubhumi
കോട്ടയം: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് മോശമായിപ്പോയെന്ന് എം.കെ. രാഘവന്‍ എം.പി. മുരളീധരനെ ന്യായമായും സംസാരിക്കാന്‍ വിളിക്കേണ്ടതായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു നേതൃത്വമാണ് നമുക്കാവശ്യമെന്നും രാഘവന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ എം.കെ. രാഘവന് ക്ഷണമുണ്ടായിരുന്നില്ല. അതിന്റെ അതൃപ്തിയും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു.
കെ. മുരളീധരനും ശശി തരൂര്‍ എം.പി.യും നേരത്തേ നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുരളീധരനെക്കൂടാതെ ശശി തരൂരിനും വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. കെ. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹത്തെപ്പോലുള്ളൊരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.
Content Highlights: mk raghavan, vaikkom satyagraha, k muraleedharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..