എം.കെ മുനീർ, പിണറായി വിജയൻ | Photo: Facebook/MKMuneer, Ridhin Dhamu/Mathrubhumi
കോഴിക്കോട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചത് സിപിഎമ്മിന്റെ ഗതികേട് കൊണ്ടാണെന്ന് മുസ്ലീം ലീഗ് എം.കെ മുനീര്‍. എ.പി അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി മാറി. പിണറായി സര്‍ക്കാരിന്റെ ഗുജറാത്ത് മോഡല്‍ പഠനം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി ക്യാംപയിന് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള മോഡല്‍ ഹെല്‍ത്ത്, കേരള മോഡല്‍ വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നത് മാറി ഇനി ഗുജറാത്ത് മോഡല്‍ പോയി പഠിച്ചിട്ട് വരാം എന്ന അവസ്ഥയിലേക്ക് സിപിഎം എത്തി. ബിജെപിയുമായി ചേര്‍ന്നുകൊണ്ട് യുഡിഎഫ് സമരം ചെയ്യുന്നു, യുഡിഎഫ് ബിജെപിയുടെ പാളയത്തിലാണ്, ബിജെപിയും യുഡിഎഫും തമ്മില്‍ വ്യത്യാസമെന്നും ഇല്ല എന്നുപറഞ്ഞ് പരിഹസിച്ചിരുന്ന ഒരു സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബിജെപി സംസ്ഥാനത്തിന്റെ മോഡല്‍ പഠിക്കാന്‍ പോകുന്നുവെന്ന് പറയുന്നത് മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ പദ്ധതി ഏകോപനസംവിധാനമായ ഡാഷ്ബോര്‍ഡ് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി പോകുന്നതിനെച്ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. ഗുജറാത്തില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്ന് ആവര്‍ത്തിച്ചിരുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ 'ഭരണമാതൃക' പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ വിടുന്നതിനെതിരേ പ്രതിപക്ഷം രംഗത്തത്തി. ഈ തീരുമാനത്തെ പിന്തുണച്ച ബി.ജെ.പി., ഗുജറാത്ത് വികസനമാതൃക പകര്‍ത്താന്‍ പിണറായി വിജയന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
Content Highlights: MK Muneer on Kerala to study Gujarat model of governance
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..