
എം.കെ.മുനീർ. Photo: PP Krishnapradeep
തിരുവനന്തപുരം: മീറ്റര്‍ റീഡിങ് എടുക്കാന്‍ കാലതാമസം വരുന്നതു മൂലം ശരാശരി ഉപഭോഗമുള്ളവര്‍ പോലും ഉയര്‍ന്ന സ്ലാബില്പ്പെട്ട് അധിക നിരക്ക് അടയ്ക്കേണ്ടി വരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍.
അതിനാല്‍ മൊത്തം മീറ്റര്‍ റീഡിങ്ങില്‍ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേര്‍തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും മുനീര്‍ പറഞ്ഞു. ഒപ്പം ലോക്ക്ഡൗണ്‍ സമയത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബില്ലടക്കുവാന്‍ സാവകാശം നല്‍കുകയും ഡിസ്കണക്ഷന് നടപടികള്‍ നിറുത്തി വെയ്ക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുനീറിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പ്
ലോക്ക്ഡൗണ്‍ സമയത്ത് ഇലക്ട്രിസിറ്റി ബില്ല് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പലര്‍ക്കും രണ്ടിരട്ടിയിലധികം വര്‍ധിച്ചതായി അറിയുവാന്‍ കഴിയുന്നു. ആളുകളധികം പേരും വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ താരതമ്യേന ഉപഭോഗം കൂടാന്‍ സാധ്യതയുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നതോടൊപ്പം ഇപ്രാവശ്യം പലയിടത്തും മീറ്റര്‍ റീഡിങ് എടുക്കാന്‍ 70 ദിവസമോ അതില്‍ കൂടുതലോ സമയമെടുത്തിട്ടുണ്ട് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
സാധാരണ ഗതിയില്‍ 60 ദിവസത്തെ റീഡിങ് എടുക്കുന്നതിന് പകരം പത്തു ദിവസം കൂടി വൈകി റീഡിങ് എടുക്കുമ്പോള്‍ അധികം വന്ന 10 ദിവസത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്തായിരിക്കും സ്ലാബ് തീരുമാനിക്കപ്പെടുക. ഇതു കാരണം ശരാശരി ഉപഭോഗം മാത്രമുള്ളവര്‍ പോലും റീഡിങ് വൈകിയ കാരണമൊന്ന് കൊണ്ട് മാത്രം ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെട്ട് അധിക നിരക്ക് അടക്കേണ്ട അവസ്ഥയാണ് നിലവില്‍.
അതിനാല്‍ മൊത്തം മീറ്റര്‍ റീഡിങ്ങില്‍ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേര്‍തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണ്. ഒപ്പം ലോക്ക്ഡൗണ്‍ സമയത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബില്ലടക്കുവാന്‍ സാവകാശം നല്‍കുകയും ഡിസ്കണക്ഷന് നടപടികള്‍ നിറുത്തി വെയ്ക്കുകയും വേണം.
content highlights: mk muneer on electricity bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..