കേരളം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി ഗ്രാമമല്ല, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുനീര്‍


എം.കെ മുനീർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: എന്തുവിലകൊടുത്തും കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകാന്‍ കേരളം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി ഗ്രാമമല്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കുറ്റി പറിച്ചാല്‍ ഇനിയും തല്ല് കിട്ടുമെന്ന സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു എം.കെ മുനീര്‍. തല്ലിയാല്‍ ഇനിയും കൈയും കെട്ടി നോക്കി നില്‍ക്കില്ല. കെ റെയിലിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുനീര്‍.

സിപിഎമ്മിന് വോട്ട് ചെയ്തവരും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. പല സ്ഥലങ്ങളിലും സിപിഐ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഡിപിആറില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഇതുവരെ ഭരണകക്ഷി ഉന്നയിച്ച പല വാദങ്ങള്‍ക്കും ഘടകവിരുദ്ധമാണ്. സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്. അതിവേഗത്തില്‍ പോകണമെന്ന് പറയുന്നതിനോടുള്ള മറുപടി കെ റെയില്‍ അല്ല കേരളം ആണ് പ്രധാനമെന്നും മുനീര്‍ പറഞ്ഞു.

അതേസമയം അതിവേഗ റെയില്‍ പദ്ധതി യുഡിഎഫും ആവശ്യപ്പെട്ടിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. സാധ്യതാ പഠനത്തിനായി 21 കോടി രൂപ ചിലവിട്ടവരാണ് ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും ജലീല്‍ കുറ്റപ്പെടുത്തി. കെ റെയില്‍ കേരളത്തിന്റെ സ്വന്തം പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള യുഡിഎഫ് നയം വിലപ്പോകില്ല. നഷ്ടപരിഹാരം സംബന്ധിച്ച്‌
തെറ്റിദ്ധാരണ പരത്താനാണ് കോണ്‍ഗ്രസ് ആദ്യം ശ്രമിച്ചതെന്നും എന്നാല്‍ അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ടപ്പോള്‍ യുഡിഎഫ് അത് ഉപേക്ഷിച്ചുവെന്ന് ജലീലിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. എന്നാല്‍ കെ റെയില്‍ പദ്ധതി എല്‍ഡിഎഫിന്റേയോ യുഡിഎഫിന്റേയോ അല്ലെന്നും മറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ജലീല്‍ മറുപടി നല്‍കി. ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി ന്യായവില നല്‍കുമെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയതാണെന്നും ജലീല്‍ ആവര്‍ത്തിച്ചു.

Content Highlights: mk muneer kt jaleel and pk kunhalikutty on k rail in urgent resolution

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented