ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം മിഴിവ് 2021 ൽ മൂന്നാം സമ്മാനം നേടിയ സരിൻ രാമകൃഷ്ണന് അഡീഷണൽ ഡയറക്ടർ കെ അബ്ദുൽ റഷീദ് സമ്മാനം വിതരണം ചെയ്യുന്നു
കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം മിഴിവ് ശ്രദ്ധേയമായി. കെ.ടി.ബാബുരാജ് സംവിധാനം ചെയ്ത 'അതേ കഥയുടെ പുനരാഖ്യാനം' എന്ന വീഡിയോ ഒന്നാം സ്ഥാനം നേടി. രു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് സമ്മാനം.
നിങ്ങൾ കണ്ട വികസന കാഴ്ച എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.
സൂരജ് രാജന്റെ ചിരി രണ്ടാം സമ്മാനത്തിനും സരിൻ രാമകൃഷ്ണന്റെ കിറ്റ് മൂന്നാം സമ്മാനത്തിനും അർഹമായി. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 50,000 രൂപയും 25,000 രൂപയും പ്രശംസാപത്രവും ഫലകവുമാണ് സമ്മാനം.
അരുൺ മോഹൻ, അശ്വതി പി, ബിനു സെബാസ്റ്റ്യൻ, ഷമീർ പതിയാശ്ശേരി, ശ്രീജിത് കണ്ടോത്ത് എന്നിവരെ പ്രോത്സാഹന സമ്മാനത്തിനായി തിരഞ്ഞെടുത്തു . ഇവർക്ക് 5,000 രൂപ വീതമാണ് സമ്മാനം.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ ചെയർമാനും വിധു വിൻസെന്റ്, സജീവ് പാഴൂർ, സജിൻ ബാബു, രാജലക്ഷ്മി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
മുന്നൂറിലധികം പേരാണ് ഓൺലൈൻ വീഡിയോ മത്സരത്തിൽ പങ്കെടുത്തത്.
സമ്മാനവിതരണ ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ.സി വേണുഗോപാൽ, റ്റി.സി ചന്ദ്രഹാസൻ, ചീഫ് ന്യൂസ് എഡിറ്റർ കിരൺ റാം, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇൻ ചാർജ് കെ കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights:Mizhiv online video competition by information and public relations department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..