തെറ്റുകള്‍ ചൂണ്ടിക്കാട്ടണം, വിമര്‍ശനം സ്വീകാര്യം; സിനിമാ പരസ്യ വിവാദത്തില്‍ മന്ത്രി റിയാസ്


'തലയില്‍ മുണ്ടിട്ട് ഇതില്‍ ഒന്നും ഇല്ലാ എന്നല്ല പറയുന്നത്. ഉള്ളത് ചൂണ്ടിക്കാട്ടണം. ചൂണ്ടിക്കാണിക്കുന്നത് പരിഹരിക്കാതെ തെറ്റുചെയ്യുന്നവരെ സംരക്ഷിക്കുന്നവരാണെങ്കില്‍ ജനം സര്‍ക്കാരിന് എതിരാകും'

മന്ത്രി റിയാസ്‌

തിരുവനന്തപുരം: കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ എടുത്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തനിക്കറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റേയും അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

'റോഡുകള്‍ നല്ലതാക്കുന്നതിനായി പല തരത്തിലുള്ള സംവിധാനം ഒരുക്കി കൊണ്ടിരിക്കുകയാണ്. ഒന്നാമതായി യോജിച്ച ഡ്രൈനേജ് സംവിധാനം നമ്മുടെ സംസ്ഥാനത്ത് വേണം. എന്നാലെ റോഡുകള്‍ സംരക്ഷക്കപ്പെടുകയുള്ളൂ. രണ്ടാമത്തേത് കാലാവസ്ഥ പ്രശ്‌നമാണ്. മൂന്നാമതായി തെറ്റായ പ്രവണതകളാണ്. അങ്ങനെ പറഞ്ഞാല്‍ റോഡില്‍ ചെലവഴിക്കേണ്ട പണം ചെലവഴിക്കപ്പെടാതെ പോകുക. അത് വെച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത ഒന്നാണ്. അതിന് ഒരു കൂട്ടുക്കെട്ട് ഉണ്ടാകുന്നു. അതിനോട് സന്ധി ചെയ്യുന്നവരല്ല സര്‍ക്കാര്‍. കാലാവസ്ഥയുടെ പ്രത്യേകത കണ്ട് പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താന്‍ പറ്റുമെന്നാണ് നോക്കുന്നത്.

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏത് നിലയില്‍ നിന്നും സ്വീകരിക്കും. നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പുതിയ സംവിധാനങ്ങള്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്.

തലയില്‍ മുണ്ടിട്ട് ഇതില്‍ ഒന്നും ഇല്ലാ എന്നല്ല പറയുന്നത്. ഉള്ളത് ചൂണ്ടിക്കാട്ടണം. ചൂണ്ടിക്കാണിക്കുന്നത് പരിഹരിക്കാതെ തെറ്റുചെയ്യുന്നവരെ സംരക്ഷിക്കുന്നവരാണെങ്കില്‍ ജനം സര്‍ക്കാരിന് എതിരാകും. സാമൂഹിക മാധ്യമങ്ങളില്‍കൂടി പരാതി അയച്ചാല്‍ പോലും മന്ത്രിയുടെ ടീമിലുള്ളവര്‍ അത് നോക്കി പരിഹാരണം കണ്ടെത്തുന്നുണ്ട്' മന്ത്രി റിയാസ് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlights: Mistakes should be pointed out, criticism accepted; Minister PAMuhammad Riyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented