പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി


എംഎസ് ലിഷോയി/മാതൃഭൂമി ന്യൂസ്

വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ ആദിവാസി യുവാവ്‌. photo: mathrubhumi news|screen grab

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. കഴിഞ്ഞദിവസം ഉച്ചയോടെ വനത്തിനുള്ളില്‍ കാണാതായ 22 കാരനായ പ്രസാദിനെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കണ്ടെത്തിയത്.

പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആനമുളി ഭാഗത്തുനിന്നും പ്രസാദിനെ കണ്ടെത്തിയത്.

വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു യുവാവ് വനത്തിലെത്തിയത്. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് മറ്റെല്ലാവരും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംഘങ്ങളായി തിരഞ്ഞ് യുവാവിനായി തിരച്ചില്‍ ആരംഭിച്ചത്.

content highlights: missing tribal youth has found in Pampanthodu forest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented