മേലുദ്യോഗസ്ഥന്‍ ശകാരിച്ചു, മാനസികസമ്മര്‍ദം; പനമരം SHOയെ കണ്ടെത്തിയത് തിരുവനന്തപുരത്തുനിന്ന്


കെ.എ. എലിസബത്ത് | Photo: Special arrangement

കല്പറ്റ: പനമരം പോലീസ് സ്റ്റേഷനിലെ കാണാതായ എസ്.എച്ച്.ഒ. കെ.എ. എലിസബത്തിനെ (54) തിരുവനന്തപുരം ആനയറയിലെ സുഹൃത്തായ റിട്ട. വനിതാ എസ്.ഐ.യുടെ ഫ്‌ലാറ്റില്‍ കണ്ടെത്തി. ജോലിസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് മാറിനില്‍ക്കാന്‍ കാരണമെന്നാണ് തിരുവനന്തപുരം പോലീസിനോട് പറഞ്ഞത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50-ഓടെ പനമരം സ്റ്റേഷനിലെത്തിയ എലിസബത്ത് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കോടതി ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ജില്ലാ പോലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറന്‍സില്‍ എലിസബത്ത് പങ്കെടുക്കേണ്ടതായിരുന്നു.

എന്നാല്‍, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തനിക്ക് പകരം ഗ്രേഡ് എസ്.ഐ. ഒ.എ. ലക്ഷ്മണനെ ഏല്പിച്ചാണ് പോയത്. ക്രൈം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ശകാരിച്ചതായി പറയുന്നു. തുടര്‍ന്ന് ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നാണ് സഹപ്രവര്‍ത്തകരില്‍നിന്നും മറ്റും കിട്ടുന്ന സൂചനകള്‍.

തിങ്കളാഴ്ച രാത്രി വൈകിയും എസ്.എച്ച്. ഒ.യെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

മാനന്തവാടി ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം കമ്പളക്കാട് സി.ഐ. എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പാലക്കാട്ടേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് എലിസബത്ത് തിരുവനന്തപുരത്തുണ്ടെന്ന വിവരം ലഭിക്കുന്നത്. എലിസബത്തിനെ കാണാതായ വിവരമറിഞ്ഞ് സിങ്കപ്പൂരിലുള്ള മകള്‍ ബുധനാഴ്ച രാവിലെ നാട്ടിലെത്തി.

എസ്.എച്ച്്.ഒ.യെ കാണാതായ വിവരം പുറത്തായതിന് ഉന്നതോദ്യോഗസ്ഥര്‍ പനമരം സ്റ്റേഷനിലും മറ്റുമുള്ള പോലീസുദ്യോഗസ്ഥരെ ശകാരിച്ചതായും ആക്ഷേപമുണ്ട്.

Content Highlights: missing panamaram sho found from thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented