തമ്പായി
ചെറുപുഴ(കണ്ണൂര്‍): കാണാതായ വയോധികയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമേനി കോക്കടവിലെ മൂന്നുവീട്ടില്‍ തമ്പായി(65)യുടെ മൃതദേഹമാണ് തോട്ടില്‍നിന്ന് കണ്ടെടുത്തത്. ഞായറാഴ്ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്ക് പച്ചമരുന്ന് ശേഖരിക്കാനെന്ന് പറഞ്ഞാണ് തമ്പായി വീട്ടില്‍നിന്നിറങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. വൈകിട്ടോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിക്കുകയും വയോധികയുടെ ചെരിപ്പുകള്‍ കോക്കടവ് ഭാഗത്തെ കുളിക്കടവില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും പെരിങ്ങോം അഗ്നിരക്ഷാസേനയും പോലീസും തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴ കാരണം തോട്ടില്‍ കുത്തൊഴുക്കും ഉണ്ടായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയും കുളിക്കടവില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയായി മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അര്‍ബുദബാധിതയായിരുന്നു മരിച്ച തമ്പായി. ഭര്‍ത്താവ്: രാഘവന്‍. മകന്‍: അനില്‍കുമാര്‍, മരുമകള്‍: രമ്യ.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Content Highlights: missing elderly woman found dead in canal in cherupuzha kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..