തലശ്ശേരിയില്‍നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി; എടിഎം കാർഡ് ഉപയോഗിച്ചത് തുമ്പായി


രാജ് കബീർ, ശ്രീവിദ്യ

തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. പന്ന്യന്നൂര്‍ സ്വദേശികളായ ശ്രീദിവ്യ ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശ്ശേരിയില്‍ എത്തിക്കും.

തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ എഫ്.പി.ആര്‍.എന്‍. ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് നടത്തുന്ന രാജ് കബീറിനേയും ശ്രീദിവ്യയേയും ചൊവ്വാഴ്ച വൈകീട്ടുമുതലാണ് കാണാതായത്. ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.



നാടുവിട്ട ഇവര്‍ ഒരു വ്യാപാര സ്ഥാപനത്തില്‍നിന്ന് എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി വിവരം ലഭിച്ചതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും നീണ്ടത്.

മിനി വ്യവസായപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഇവരും തലശ്ശേരി നഗരസഭയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി രാജ് കബീറിന്റെതായി സാമൂഹിക മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ഹൈക്കോടതിയുത്തരവിനെ തുടര്‍ന്ന് നഗരസഭാധികൃതര്‍ ബുധനാഴ്ച രാവിലെ താക്കോല്‍ കൈമാറാന്‍ സ്ഥാപനത്തിലെത്തി സഹോദരനെ വിളിച്ചുവരുത്തിയെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല.

Content Highlights: missing couple found from Coimbatore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented