പഠനഭാരം താങ്ങാനായില്ല, 10ാംക്ലാസ് വിദ്യാർഥികൾ വീടുവിട്ടു, നഗരം പരതി തൊഴിലാളി സംഘം, ഒടുവിൽ കണ്ടെത്തി


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കോയമ്പത്തൂർ: പഠനഭാരം താങ്ങാനാവാതെ വിദ്യാർഥികൾ രണ്ടുപേർ വീടുവിട്ടിറങ്ങി. നീലഗിരി തലകുന്തഭാഗത്ത് സ്വകാര്യസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് വീടുവിട്ടിറങ്ങിയത്. സ്കൂൾസമയം കഴിഞ്ഞും തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. ഊട്ടിയിൽനിന്ന്‌ കാണാതായ ഇവരെ കണ്ടെത്തി രക്ഷിതാക്കളെ തിരിച്ചേൽപ്പിച്ച് സി.ഐ.ടി.യു. പ്രവർത്തകർ മാതൃകയായി.

നീലഗിരിജില്ലയിൽനിന്ന്‌ തമിഴ്നാട്ടിലെ മറ്റുസ്ഥലങ്ങളിലേക്ക് യാത്രചെയ്യണമെങ്കിൽ മേട്ടുപ്പാളയംവഴിയാണ് കടന്നുപോകേണ്ടത്. മേട്ടുപ്പാളയത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിവരമറിഞ്ഞതോടെ ബസ്‌സ്റ്റാൻഡിലെ തൊഴിലാളികളും ജാഗരൂകരായി. രാത്രി പത്തരയോടെ കോത്തഗിരി ബസ്‌ നിർത്തുന്നസ്ഥലത്ത് ഇരിക്കുകയായിരുന്ന വിദ്യാർഥികളെ കണ്ടവർ അന്വേഷിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും സ്ഥലംമാറി. വിവരമറിഞ്ഞ് സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി എസ്. ബാഷയുടെ നേതൃത്വത്തിലുള്ള തൊഴിലാളിസംഘം നഗരംമുഴുവൻ പരതി ഭവാനി പാലത്തിനുസമീപം കുട്ടികളെ കണ്ടെത്തി.

കുട്ടികൾക്ക് ഭക്ഷണവുംമറ്റും വാങ്ങിനൽകി പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇൻസ്പെക്ടർ നവനീത കൃഷ്ണനും സംഘവും കുട്ടികൾക്ക് മാർഗനിർദേശം നൽകി. പഠനഭാരം അമിതമായതാണ് വീടുവിടാൻ കാരണമെന്ന് കുട്ടികൾ അറിയിച്ചു. പുലർച്ചെ രക്ഷിതാക്കൾ എത്തുന്നതുവരെ കാത്തിരുന്ന് കുട്ടികളെ സമാധാനിപ്പിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചശേഷമാണ് തൊഴിലാളിസംഘവും പോലീസും മടങ്ങിയത്.

Content Highlights: Missing Coimbatore School studens Found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented