ആ നൂറ് കോടിയെവിടെ, ബിജു പ്രഭാകറിന്റെ ആരോപണം ശരിവെച്ച് ധനകാര്യ റിപ്പോര്‍ട്ട് പുറത്ത്


1 min read
Read later
Print
Share

2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

ബിജു പ്രഭാകർ (ഫയൽ ചിത്രം)

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നൂറ് കോടി രൂപയുടെ കണക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്. 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എംഡി ബിജു പ്രഭാകർ അക്കൗണ്ട് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

100 കോടി 75 ലക്ഷം രൂപയുടെ കുറവ് പരിശോധന റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. അക്കൗണ്ട് ഓഫീസറുള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസര്‍മാരുടെ വീഴ്ചയാണ് കണക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

ഇന്നലെ ബിജുപ്രഭാകര്‍ ഉന്നയിച്ച പലകാര്യങ്ങളും ശരിവെക്കുന്ന ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്.

പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഭാഗമായി അക്കൗണ്ട്‌സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ശ്രീകുമാറിനെ എറണാകുളത്തെ സോണല്‍ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതില്‍ ബിജുപ്രഭാകറിനെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ശ്രീകുമാറിനു പുറമെ മറ്റാളുകള്‍ തത്സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധന്യകാര്യ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

അതേസമയം ബിജുപ്രഭാകറിന്റെ നടപടികള്‍ക്കെതിരേ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കരിനിദനമാചരിക്കും.

content highlights: Where is the 100 crore Of KSRTC, finance report available

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
asif adwaith car

5 min

സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

Oct 2, 2023


Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


kk sivaraman mm mani

2 min

'ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?' M.M മണിക്കുനേരെ ഒളിയമ്പുമായി CPI നേതാവ്

Oct 2, 2023

Most Commented