കെ. സുധാകരൻ| Photo: Mathrubhumi
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവ് പീഡിപ്പിക്കപ്പെട്ടു എന്ന പരാതി നിസ്സാര വത്കരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. പീഡന പരാതി ചെറിയൊരു ചർച്ചയാണെന്നും അതേക്കുറിച്ച് പഠിച്ചിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ചിന്തൻ ശിവിറിലെ പീഡന പരാതിയിൽ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനേതാവിനെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. വിവേക് എച്ച്. നായരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, വനിതാ നേതാവിന്റെ പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വിവേകിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിനെതിരേ നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Content Highlights: misbehaving complaint in chintan shivir - k sudhakaran statement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..