തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്ന് കെ. മുരളീധരന്‍ എം.പി. ഒറ്റയ്ക്കുള്ള അഭിപ്രായങ്ങള്‍ അല്ല ഈ വിഷയത്തില്‍ വേണ്ടതെന്നും  അദ്ദേഹം പറഞ്ഞു. 

ഈ വിഷയത്തില്‍ ഒരേ അഭിപ്രായമല്ല ഇടതുമുന്നണിയിലുള്ളത്. പക്ഷെ എതിര്‍പ്പുയര്‍ത്താന്‍ അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ എല്‍.ഡി.എഫില്‍ ജന്മി-കുടിയാന്‍ ബന്ധമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Content Highlights: Minority scholarship: Need to discuss says K Muraleedharan