ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; വിധി പഠിച്ച് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും


മാതൃഭൂമി ന്യൂസ്

കേരള ഹൈക്കോടതി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനൂകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്പീല്‍ അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുക. വിധി പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. എ.ജിയുടെ നിയമോപദേശം തേടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ സംഘടനകള്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ മുസ്ലീംലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും മറ്റു മുസ്ലീം സംഘടനകളും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യത്തിലാണ്. ഇതാണിപ്പോള്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദിലാക്കിയിരിക്കുന്നത്. ഏതു തീരുമാനം എടുത്താലും ഏതെങ്കിലും ഒരു സംഘടന എതിര്‍പ്പുമായി രംഗത്തുവരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമവകുപ്പിന്റെ സഹായം തേടിയത്.

ഹൈക്കോടതി വിധി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിധിക്ക് കാരണമായ കാര്യങ്ങള്‍കൂടി നിയമവകുപ്പ് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സമഗ്രമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുക.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. 80 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീംങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഇതാണിപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.

content highlights: minority scholarship, CM seek report from law department

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented