മാനസിക വെല്ലുവിളി നേരിടുന്ന 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി


പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് അയല്‍വാസിയുടെപേരില്‍ കേസടുത്തിട്ടുണ്ട്. ഗര്‍ഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസികനിലയെ അടക്കം ബാധിക്കുമെന്നായിരുന്നു കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്.

കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന 17-കാരിയുടെ ആറരമാസമായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് ഉത്തരവ്. അയല്‍വാസിയില്‍നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇക്കാര്യം പെണ്‍കുട്ടിക്കോ മാതാവിനോ അറിയില്ലായിരുന്നു.

വൈകിനടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും 24 ആഴ്ച പിന്നിട്ടിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ 26 ആഴ്ചയായി.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് അയല്‍വാസിയുടെപേരില്‍ കേസടുത്തിട്ടുണ്ട്. ഗര്‍ഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസികനിലയെ അടക്കം ബാധിക്കുമെന്നായിരുന്നു കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. കുട്ടിക്ക് ജീവനുണ്ടെങ്കില്‍ ആവശ്യമായ എല്ലാ പരിചരണവും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: minor girl's pregnancy high court granted permission for surgery

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented