തിരുവനന്തപുരം:  സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് വിശദീകരണം. 2017 വരെയുള്ള നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പര്‍ ഫയലുകളാണ്. എന്നാല്‍ ബുധനാഴ്ച ഉണ്ടായ തീപ്പിടുത്തത്തില്‍ ഈ ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. 

2017നു ശേഷമുള്ള ഫയലുകളാണ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയത്. ഇതിനു മുന്‍പുള്ളത് പേപ്പര്‍ ഫയലുകളാണ് ഇവ ഇ ഫയലുകളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇവ സൂക്ഷിച്ചിരിക്കുന്ന അലമാരയില്‍ തീപ്പിടുത്തമുണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപിടിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഒപ്പുവെച്ച് കൈമാറിയിട്ടുണ്ട്. 

നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇന്നലെ തീപ്പിടുത്തത്തില്‍ കത്തിനശിച്ചിട്ടില്ലെന്നാണ് പ്രോട്ടോക്കോള്‍ വിഭാഗം അധികൃതര്‍ ആവര്‍ത്തിക്കുന്ന വിശദീകരണം. 

Content Highlights: Minor fire in Kerala secretariat triggers political row