എം.വി.ഗോവിന്ദൻ | Photo - facebook
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഷ്ട്രീയപരമായ കാര്യങ്ങള്‍ മന്ത്രിമാര്‍ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ ശ്രമം നടത്തുമ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ബാധ്യത പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കുണ്ടെന്ന പി.എ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പ്രതികരിക്കണമെന്നത് പാര്‍ട്ടി നിലപാടാണ്. മന്ത്രിമാരായതിനാല്‍ അവര്‍ രാഷ്ട്രീയം സംസാരിക്കാന്‍ പാടില്ലെന്ന നിലപാട് സി.പി.എമ്മിനില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൂട്ടായ്മയോടെ മുന്നോട്ട് പോകുക എന്നാണ് ഉദ്ദേശിക്കുന്നത്.
മുഹമ്മദ് റിയാസുമായി വിഷയം ചര്‍ച്ച ചെയ്തു. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റ് തലങ്ങളിലേക്ക് എത്തിക്കുകയാണ്. മന്ത്രിമാരെല്ലാം നല്ലതുപോലെ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: ministers should take a political stand says MV Govindan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..