തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്ത് സാമൂഹിക അകലംപാലിച്ചു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലുള്ള ജാഗ്രത പാലിച്ചുകൊണ്ടു തന്നെയാണ് ആളുകളില്‍ നിന്ന് പരാതി സ്വീകരിക്കുന്നത്. ആളുകള്‍ വിട്ടു വിട്ടാണ് ഇരിക്കുന്നത്. അകലെ നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ ഇതിനെ ആള്‍ക്കൂട്ടമായി കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രിയെ തെറ്റായി ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രമാണ് അവരുടെ അദാലത്തില്‍ ആള്‍ക്കൂട്ടമുണ്ടായെന്ന പ്രചാരണം. 

തിരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ നടത്തേണ്ട എന്നുപറഞ്ഞിട്ടില്ല. എന്നാല്‍ അവിടെ ആളുകളെ കൂട്ടത്തോടെ തലയിലേറ്റി കൊണ്ടുനടക്കുകയാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെയാണ് ഈ പൊക്കി നടക്കുന്നത്. അത് നല്‍കുന്ന സന്ദേശമെന്താണ്. അതിനെ കുറിച്ച് എന്താണ് മൗനം പാലിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. തികഞ്ഞ ജാഗ്രത പാലിക്കേണ്ട ഒരു ഘട്ടത്തില്‍ തെറ്റായ സന്ദേശം നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ministers adalat-covid protocol-cm pinarayi vijayan