-
തിരുവനന്തപുരം: നിരീക്ഷണത്തിലായിരുന്ന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധനാഫലം. മന്ത്രി 14 ദിവസം നിരീക്ഷണത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം ഇന്നലെ മുതല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചത്.
എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്ന അദ്ദേഹവും കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയും ഈ മാസം 15 ന് നടന്ന യോഗത്തില്‍ ഒരുമിച്ചുണ്ടായിരുന്നു. സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേരോട് നിരീക്ഷണത്തില്‍ കഴിയാനാണ് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.
Content Highlights: Minister VS Sunilkumar tested negative for covid-19
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..