തിരുവനന്തപുരം: നിരീക്ഷണത്തിലായിരുന്ന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധനാഫലം. മന്ത്രി 14 ദിവസം നിരീക്ഷണത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. 

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം ഇന്നലെ മുതല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചത്.  

എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്ന അദ്ദേഹവും കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയും ഈ മാസം 15 ന് നടന്ന യോഗത്തില്‍ ഒരുമിച്ചുണ്ടായിരുന്നു. സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേരോട് നിരീക്ഷണത്തില്‍ കഴിയാനാണ് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.

Content Highlights: Minister VS Sunilkumar tested negative for covid-19