തൃശ്ശൂര്‍: മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്.
ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മന്ത്രി സുനില്‍കുമാറും അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവര്‍ നിരീക്ഷണത്തിലിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
തൃശ്ശൂരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നയാളാണ് ആരോഗ്യപ്രവര്‍ത്തക. ഇതേ തുടര്‍ന്ന് 15ാം തിയ്യതി മീറ്റിങ്ങ് കഴിഞ്ഞതിന് ശേഷം ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഡിഎംഒ വിളിച്ച് അറിയിച്ചതോടെ താന്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
Content highlight: Minister VS Sunil Kumar in Quarantine
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..