വി.എൻ വാസവൻ, എം.എം മണി | Photo: മാതൃഭൂമി
കോട്ടയം: കെ.കെ. രമ എം.എൽ.എ.യ്‌ക്കെതിരെ എം.എം. മണി നടത്തിയ പരാമർശത്തിൽ പിശക് ഇല്ലെന്ന് മന്ത്രി വി.എൻ. വാസവൻ. വിധവ എന്ന വാക്കും മഹതി എന്ന വാക്കും അൺപാർലമെന്ററി അല്ല. നാടൻപ്രയോഗമെന്ന നിലയിലാണ് വിധവ എന്ന് പറഞ്ഞതെന്നും വി.എൻ. വാസവൻ പറഞ്ഞു.
വിധവ എന്ന് പറയുന്നതും മഹതി എന്ന് പറയുന്നതും അൺപാർലമെന്ററി അല്ല. അതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വാചകം. അത് അവർ വിട്ടു പോയി. ഇതുകേട്ടപ്പോഴേ രമയ്ക്ക് ഫീൽ ചെയ്തു. നാടൻ ഭാഷയിൽ വിധവകളെന്ന് പറയാറുണ്ട്. അതിനപ്പുറത്ത് ആക്ഷേപിച്ച് അൺപാർലമെന്ററി തെറിയോ ചീത്തയോ അപമാനിക്കുന്ന ഒരു വാചകമോ ഉണ്ടായില്ല. ഞങ്ങൾക്ക് അതിൽ പങ്കില്ല എന്നാണ് അടുത്ത വാചകം. അതിൽ എവിടെയാണ് അൺപാർലമെന്ററി. വി.എൻ. വാസവൻ ചോദിച്ചു.
Content Highlights: minister vn vasavan statement about mm mani controversial statement
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..