മന്ത്രിയുടെ മിന്നല്‍പരിശോധന: മരുന്നില്ല, ഡോക്ടറില്ല, പരാതി പറഞ്ഞ് രോഗികള്‍; സൂപ്രണ്ട് 'തെറിച്ചു'


ആകെ 17 ഡോക്ടര്‍മാരാണിവിടെയുള്ളത്. ഹാജര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ ഇവരെ കാണാത്തതിനെക്കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.

വീണാ ജോർജ്

തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. സൗകര്യങ്ങളുണ്ടായിട്ടും മതിയായ ഡോക്ടര്‍മാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികള്‍ രോഗികള്‍ നേരിട്ട് മന്ത്രിയോട് പറഞ്ഞു. വിശദീകരണം നല്‍കാനാവാതെ സൂപ്രണ്ടും കുഴഞ്ഞു. വീഴ്ചകളുടെപേരില്‍ പിന്നീട് സൂപ്രണ്ടിനെ മന്ത്രി സ്ഥലംമാറ്റി.

ഒ.പി. വിഭാഗത്തിലാണ് മന്ത്രി ആദ്യമെത്തിയത്. അവിടെ ആകെ രണ്ട് ഡോക്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ. മന്ത്രി ഹാജര്‍ ബുക്ക് പരിശോധിച്ചു. ആകെ 17 ഡോക്ടര്‍മാരാണിവിടെയുള്ളത്. ഹാജര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ ഇവരെ കാണാത്തതിനെക്കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.

ബ്ലഡ് ബാങ്ക് തുറക്കാത്തതിലുള്ള അമര്‍ഷവും മന്ത്രി രേഖപ്പെടുത്തി. മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് ജനപ്രതിനിധികളും എത്തി. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചേര്‍ന്ന് അപാകതകള്‍ ചര്‍ച്ചചെയ്യാറുണ്ടെങ്കിലും പരിഹാരം കാണാറില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. പരാതികള്‍ കേട്ട് സൂപ്രണ്ടിനോട് മന്ത്രി ക്ഷുഭിതയായി. ഗ്യാസിനുള്ള മരുന്നുപോലും ഫാര്‍മസിയില്‍നിന്നും രോഗികള്‍ക്ക് നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്‍കിയ കുറിപ്പടിയുടെ ഫോട്ടോ മന്ത്രി ഫോണിലേയ്ക്ക് നേരിട്ട് പകര്‍ത്തി. ഫാര്‍മസി വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

രാത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കാതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ചെയ്യുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു. അനാസ്ഥയും വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ്, ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലംമാറ്റിയത്. ഒരു മണിക്കൂറെടുത്ത പരിശോധന പൂര്‍ത്തിയാക്കി 12 മണിയോടെ മന്ത്രി മടങ്ങി. പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസറും പരാതി പരിഹരിക്കാനെത്തി.

രോഗികളുടെ പരാതി

വെള്ളിയാഴ്ച ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറെ കാണാന്‍ രാവിലെ എട്ടുമുതല്‍ രോഗികള്‍ കാത്തിരുന്നു. 11 മണി ആയിട്ടും ഈ ഒ.പി.യില്‍ ഡോക്ടര്‍ എത്താത്തതിനെത്തുടര്‍ന്ന് രോഗികള്‍ പരാതിയുമായി സൂപ്രണ്ടിന് മുമ്പിലെത്തി. അപ്പോഴാണ് ഡോക്ടര്‍ അവധിയിലാണെന്ന് സൂപ്രണ്ട് അറിയുന്നത്. ഇതോടെ രോഗികള്‍ സൂപ്രണ്ടിനുനേരെ തിരിഞ്ഞു. രോഗികളുടെ പരാതിയെത്തുടര്‍ന്നാണ് മന്ത്രി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്.

Content Highlights: minister visit thiruvalla taluk hospital, superintendent transferred


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented