'ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു, സജീഷ് വിളിച്ചു'; ആശംസകളുമായി മന്ത്രി വീണാ ജോര്‍ജ്


വീണാ ജോർജ്, സജീഷും പ്രതിഭയും കുട്ടികളും

തിരുവനന്തപുരം: നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍വിവാഹത്തിന് ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സജീഷിനും പ്രതിഭയ്ക്കും വിവാഹാശംകള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കിലാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്.

ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നെന്നും വിവാഹകാര്യം സജീഷ് വിളിച്ചറിയിച്ചതായും ആശംസകള്‍ നേരുന്നതായും മന്ത്രി പറഞ്ഞു. സജീഷും പ്രതിഭയും മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഓഗസ്റ്റ് 29-ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം. നേരത്തെ ഈ സന്തോഷവാര്‍ത്ത സജീഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.

2018ല്‍ നിപ ബാധിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സായിരുന്ന ലിനി മരിച്ചത്. രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും നിപ ബാധിച്ചത്.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിപയ്‌ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവന്‍ വെടിയേണ്ടി വന്ന പ്രീയപ്പെട്ട സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു. സജീഷ് വിവാഹിതനാകുകയാണ്. സജീഷ് എന്നെ വിളിച്ച് വിവാഹ വിശേഷം പങ്കുവച്ചു. സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേര്‍ന്നു. വധുവിന്റെ പേര് പ്രതിഭ എന്നാണ്. മക്കള്‍ പ്രതിഭയുമായി നല്ല രീതിയില്‍ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. ലിനിയുടേയും സജീഷിന്റേയും ഇളയ മകന്‍ ഒന്നാം ക്ലാസിലും മൂത്ത മകന്‍ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രതിഭയ്ക്ക് ഒരു മകളുണ്ട്. എല്ലാ സ്‌നേഹാശംസകളും നേരുന്നു.

Content Highlights: minister veena george's wedding wishes to sajeesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented