മരുന്ന് ക്ഷാമം: കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യമന്ത്രി, പ്രത്യേക ജീവനക്കാരെ നിയോഗിച്ചു


വീണാ ജോർജ്

തിരുവനന്തപുരം: മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ കെ.എം.എസ്.സി.എല്‍. നിയോഗിച്ചു. ആദ്യഘട്ടമായി ഒമ്പത് മെഡിക്കല്‍ കോളേജുകളിലെ കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു.

ഡോക്ടര്‍മാര്‍ക്ക് ജനറിക് മരുന്നുകള്‍ എഴുതാനാണ് നിര്‍ദേശമുള്ളത്. എന്നാല്‍ ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതുമ്പോള്‍ അത് പലപ്പോഴും കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമാകില്ല. ഡോക്ടര്‍മാര്‍ പുതുതായി എഴുതുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചത്.

പേവിഷബാധയ്ക്കെതിരായ 16,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അധികമായി വാങ്ങും. നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലും ഇനിയും കൂടാന്‍ സാധ്യതയുള്ളതിലുമാണ് അധികമായി വാക്സിന്‍ ശേഖരിക്കുന്നത്.

Content Highlights: minister veena george intervened in karunya pharmacies to ensure availability of medicines

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented