ഇ. ശ്രീധരൻ, മന്ത്രി വി ശിവൻകുട്ടി | photo: mathrubhumi
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയ്‌ക്കെതിരെ യുഡിഎഫ് ഉള്‍പ്പെടെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യപ്രഖ്യാപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
കേരളത്തില്‍ അതിവേഗ റെയില്‍ ഇടനാഴി വേണമെന്ന് ശ്രീധരന്‍ വാദിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ഏതു കൊച്ചു കുട്ടിക്കും കിട്ടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി കേരളത്തിലെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടുത്തുമെന്ന് ശ്രീധരന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ അതിവേഗ റെയില്‍ നെറ്റ്‌വര്‍ക്കിന്റെ കണ്‍സള്‍ട്ടന്റ് ആവാന്‍ ആഗ്രഹമുണ്ടെന്ന് ശ്രീധരന്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ മുമ്പ് പറഞ്ഞകാര്യവും മന്ത്രി ഓര്‍മ്മപ്പെടുത്തി. അതേ ശ്രീധരനാണ് തൊടുന്യായങ്ങള്‍ പറഞ്ഞ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്. കെ-റെയില്‍ പദ്ധതി മുടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും ശ്രീധരന്‍ നടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
content highlights: Minister V Sivankutty statement against E Sreedharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..