വിഴിഞ്ഞം സമരം, വി ശിവൻകുട്ടി | Photo: PTI, മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ പോലീസ് എല്ലാം സഹിച്ചു കൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്ഥലത്ത് ഒരു സംഘർഷവും ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നതെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"നടക്കാത്ത ഒരു വിഷയത്തെ ഉന്നയിച്ചു കൊണ്ട് ഒരു സംഘർഷഭൂമിയാക്കാൻ ശ്രമിക്കരുത്. സമരത്തിൽ പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണം എന്ന ആവശ്യം ഒഴികെ സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും സർക്കാർ അംഗീകരിച്ചതാണ്. മൂന്നോ നാലോ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്. ചർച്ചയിൽ വന്ന് എല്ലാം ശരിയാണ് ഉടനെ അറിയിക്കാം എന്നൊക്കെ പറഞ്ഞ് പോകുന്നതല്ലാതെ അവർ അറിയിക്കുന്നില്ല. ഇപ്പോൾ സമരക്കാർ തന്നെ രണ്ടായി മാറിയിരിക്കുകയാണ്.
ഏഴ് ആവശ്യങ്ങൾക്ക് പുറമെ വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികളെ എങ്ങനെ ബാധിക്കും എന്ന ഒരു പഠനം നടത്തണമെന്ന് സമര സമിതി ആവശ്യപ്പെട്ടിരുന്നു. അതും മുഖ്യമന്ത്രി അംഗീകരിച്ചതാണ്. ഇതിൽ കൂടുതൽ സർക്കാർ എന്ത് ചെയ്യണം.
പോലീസുകാരെ സംബന്ധിച്ചിടത്തോളം അവർ ഭൂമിയോളം താഴുകയാണ്. ഭൂമിയോളം താഴ്ന്നാലും എങ്ങനെയെങ്കിലും ഒരു കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോലീസിനു നേരെ തിരിഞ്ഞിരിക്കുയാണ്. എല്ലാം സഹിച്ചു കൊണ്ട് പോലീസ് അവരുടെ ഡ്യൂട്ടി നിർവ്വഹിക്കുകയാണ്. യാതൊരു സംഘർഷവും ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല എന്ന നിർദേശമാണ് സർക്കാർ പോലീസിന് നൽകിയിരിക്കുന്നത്" മന്ത്രി പറഞ്ഞു.
Content Highlights: minister v sivankutty press meet about vizhinjam protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..