തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ട്രോളുകള്‍ക്ക് പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തമാശ നല്ലതാണെന്നും എന്നാല്‍ അത് കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതോ തളര്‍ത്തുന്നതോ ആകരുതെന്ന് വിനയത്തോടെ ഓര്‍മിപ്പിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തെ വിമര്‍ശിക്കുന്ന ട്രോളുകള്‍ക്കെതിരേ ദിയ എന്ന വിദ്യാര്‍ഥിനി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ദിയയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.  ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നുവെന്നായിരുന്നു ദിയയുടെ പരാതി. മഹാമാരിക്കാലത്ത് പ്രതിസന്ധികളെ തരണം ചെയ്തു വിജയം കൈവരിച്ച തങ്ങള്‍ പരിഹാസ കഥാപാത്രങ്ങളാകുന്നുവെന്നും ദിയ എഴുതിയിരുന്നു. 

ദിയയെ പോലെ തന്നെ  കേരളത്തിലെമ്പാടുമുള്ള എസ്.എസ്.എല്‍.സി വിജയികളായ എല്ലാ കുട്ടികളും ഇത്തരം ആക്ഷേപങ്ങള്‍ കാരണം വിഷമിക്കുന്നുണ്ട്. മഹാമാരി മൂലം സ്‌കൂളില്‍ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും. അവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല സമൂഹത്തിനാകെയാണെന്നും മന്ത്രി കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 

സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും SSLC ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമർശനത്തിനെതിരേയുമുള്ള GHSS...

Posted by V Sivankutty on Friday, 23 July 2021