മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീടിന്‌ പുറത്തിറങ്ങാന്‍ പാടില്ലേ-ശിവന്‍കുട്ടി


വി.ശിവൻകുട്ടി | Photo: Mathrubhumi

തിരുവനന്തപുരം: മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുള്ള നിലപാടൊന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശസന്ദര്‍ശനവും ഒപ്പം കുടുംബാംഗങ്ങളേയും കൊണ്ടുപോയത് സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. അവര്‍ സ്വന്തം കാശുമുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് വേറെ ആരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് മന്ത്രി ആയതിനാല്‍ ഭാര്യയ്ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ- എന്നും ശിവന്‍കുട്ടി ആരാഞ്ഞു. മന്ത്രിമാര്‍ സന്ദര്‍ശിച്ച് തീര്‍ന്നില്ലല്ലോ. അതിന് മുന്നെ ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ അത് മുന്‍കൂട്ടി തന്നെ അങ്ങ് പറയുകയല്ലേ. നമുക്ക് നോക്കാം, ഭാവിയില്‍ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത് എന്നത് സംബന്ധിച്ച്. പോയിട്ട് തിരിച്ചുവന്നങ്ങ് ഇറങ്ങിയാല്‍ ഉടനെ നേട്ടമുണ്ടാകുമോ. അതിന് എന്തെല്ലാം നടപടിക്രമങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു.



നമ്മുടെ കേരള സംസ്ഥാനത്ത് ഒരു റോഡ് നിര്‍മ്മാണത്തിന് എന്തെല്ലാം നടപടിക്രമങ്ങള്‍ പാലിക്കണം. ഒരു സംസ്ഥാനത്തുനിന്ന് ഒരു രാജ്യത്ത് സന്ദര്‍ശനം നടത്തി അവിടെനിന്ന് ഉണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലും അതുപോലെ തന്നെ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലും നമ്മുടെ സംസ്ഥാനത്ത് ആ നേട്ടങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ അതിന് കുറേ സമയമെടുക്കും. അല്ലാതെ വന്നിറങ്ങിയ ഉടനെ തന്നെ അവിടെനിന്ന് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ടുവരുന്നത് പോലെ കൊണ്ട് ഇവിടെ വെക്കാന്‍ പറ്റുന്നതാണോ നേട്ടങ്ങള്‍ എന്നു പറഞ്ഞാല്‍. ഭാവിയില്‍ നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: minister v sivankutty on ministers family foreign trip controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented